2024-ല്‍ നടക്കുക തിരസ്‌കരണത്തിന്‍റെ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി മമത


മമത ബാനർജി

കൊല്‍ക്കത്ത: 2024-ല്‍ നടക്കുന്നത് തിരസ്കരണത്തിന്‍റെ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തിരഞ്ഞെടുപ്പായിരിക്കണം അതെന്നും അവർ ആഹ്വാനം ചെയ്തു. ബി.ജെ.പിയുടെ ചങ്ങലകള്‍ പൊട്ടിക്കണമെന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്തെറിയണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ബി.ജെ.പിക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. വറുത്ത അരി (മുരി)ക്ക് പോലും ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജി.എസ്.ടിയാണ്. ഇനി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ചിലപ്പോള്‍ ജി.എസ്.ടി ചുമത്തിയേക്കാമെന്നും മമത ബാനര്‍ജി പറഞ്ഞു.

മഹാരാഷ്ട്രയിലെ ബി.ജെ.പി-വിമത ശിവസേന സഖ്യസര്‍ക്കാരിന്റെ തിരിച്ചുവരവിനേയും മമത റാലിയില്‍ വിമര്‍ശിച്ചു. മുംബൈയെ തകര്‍ക്കാന്‍ കഴിഞ്ഞൂവെന്നാണ് അവര്‍ കരുതുന്നത്. ചത്തീസ്ഗഢിനേയും പശ്ചിമബംഗാളിനേയും തകര്‍ക്കാനാവുമെന്നും അവര്‍ കരുതുന്നു. പശ്ചിമബംഗാളിലേക്ക് വരേണ്ടെന്നും ഇവിടെ വലിയ ബംഗാള്‍ കടുവകളുണ്ടെന്ന് അവര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും മമത പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കായുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതിനേയും മമത രൂക്ഷമായി വിമര്‍ശിച്ചു. അര്‍ഹതപ്പെട്ടത് ഞങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഡെല്‍ഹിയിലെത്തും. ഇ.ഡിയേയും സിബിഐ ഏജന്‍സികളേയും ഉപയോഗിച്ച് പേടിപ്പിക്കാമെന്ന് കരതേണ്ട. ഞങ്ങള്‍ ഭീരുക്കളല്ലെന്നും പോരാടി ജയിക്കുമെന്നും മമത വ്യക്തമാക്കി.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താത്ത രക്തസാക്ഷി ദിനാചരണമാണ് വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും പ്രധാന്യമുള്ള പാര്‍ട്ടി പരിപാടിയെന്ന നിലയില്‍ ബി.ജെ.പിക്കെതിരേയുള്ള പ്രധാന വേദിയായായും റാലി മാറി.

Content Highlights: Mamatha Banerji Against BJP

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented