മമതാ ബാനർജി |ഫോട്ടോ:PTI
കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കൂട്ടക്കൊല നടക്കുന്നുവെന്ന ബി.ജെ.പി ആരോപണത്തോട് പ്രതിക്കരിക്കുകയായിരുന്നു മമത. വിമര്‍ശകരെ ജയിലിലടയ്ക്കുന്ന സര്‍ക്കാര്‍ നിലപാടിനെയും അവര്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടക്കുന്ന ധര്‍ണയ്ക്കിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളില്‍ കൂട്ടക്കൊല നടക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ വാക്കിന്റെ അര്‍ഥമെന്നാണെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുണ്ടോ. അത് നടന്നത് ഗോധ്രയിലാണെന്നും മമത പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ പൗരത്വ ബില്ലിനെതിരായ സമരകാലത്ത് എന്താണ് സംഭവിച്ചതെന്നും മമത ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവയ്ക്കുന്നുവെന്നും മമത ആരോപിച്ചു. ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ യിലിലടയ്ക്കുകയും അവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. രാജ്യത്തുള്ളവര്‍ മാത്രമല്ല മറിച്ച് ബി.ബി.സിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കുന്നതിന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മമത പറഞ്ഞു. രാജ്യത്തെ ജനങ്ങളെയും ജനാധിപത്യത്തിനെയും സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mamata Banerjee's All-Out Attack On BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..