പന്തളം: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പന്തളം മെഡിക്കല്‍ മിഷന്‍ പുത്തന്‍വിളയില്‍ ടി.എ.ശിബിലിയുടെ മകന്‍ മുഹമ്മദ് നിയാസ് (22), തൃശ്ശൂര്‍ ചെറുതുരുത്തി റാഫി ഫ്ളവേഴ്സ് ഉടമ കറുപ്പം വീട്ടില്‍ മുസ്തഫയുടെ മകന്‍ ഇജാസ് (22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.30-ന് സേലം മേച്ചൂര്‍ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ്. മുഹമ്മദ് നിയാസ് നാലാം വര്‍ഷ ഫാം ഡിക്കും ഇജാസ് ബി.ബി.എ.യ്ക്കും പഠിക്കുകയാണ്.
പരീക്ഷ കഴിഞ്ഞ് ഇരുവരും നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. മുംതാസാണ് നിയാസിന്റെ അമ്മ. സഹോദരി: നാദിയ. ബര്‍ക്കീസാണ് ഇജാസിന്റെ അമ്മ. സഹോദരി: ഫാസില. നിയാസിന്റെ കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടയ്ക്കാട് മുസ്ലീം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
content highlights: malayali student dies in accident at salem