ഫാ. മെൽവിൻ പള്ളിത്താഴത്ത്
ന്യൂഡല്‍ഹി: ജോഷിമഠില്‍ സഹായം വിതരണംചെയ്ത് മടങ്ങിയ മലയാളി വൈദികന് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. ബിജ്നോര്‍ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെല്വിന് പള്ളിത്താഴത്ത് (31) ആണ് മരിച്ചത്.
ജോഷിമഠില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് മെല്‍വിനൊപ്പം രണ്ട് വൈദികരും കാറിലുണ്ടായിരുന്നു. റോഡിലെ മഞ്ഞില്‍ തെന്നിയ കാര്‍ പിന്നിലേക്ക് പോകുകയായിരുന്നു. ഉടന്‍തന്നെ രണ്ട് വൈദികര്‍ പുറത്തിറങ്ങി ടയറിന് താഴെ കല്ലുകള്‍ ഇട്ട് വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: malayali priest died in an accident at joshimath
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..