മലയാളി നഴ്‌സ് ബെംഗളൂരുവില്‍ ആശുപത്രിയില്‍ മരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍


1 min read
Read later
Print
Share

-

എഴുകോണ്‍: ബെംഗളുരുവില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കൊല്ലം എഴുകോണ്‍ എടക്കാട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരനാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പീഡനം മൂലമാണ് അതുല്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടുവര്‍ഷമായി ബെംഗളുരുവിലെ സാഖ്‌റ വേള്‍ഡ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അതുല്‍ ശശിധരന്‍. കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കോവിഡ് കെയര്‍ ഐസിയുവിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതുലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അധിക ജോലി അടിച്ചേല്‍പ്പിച്ച് അതുലിനെ ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

നഴ്‌സുമാരുടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതര്‍ക്ക്‌ വിരോധമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 'ആശുപത്രി അധികൃതര്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. അവര്‍ പലരീതിയിലാണ് സംസാരിക്കുന്നത്. ആദ്യം അറിഞ്ഞത് ഹൃദയാഘാതത്തെ തുടര്‍ന്ന് ശുചിമുറിയില്‍ കുഴഞ്ഞുവീണെന്നാണ്. പിന്നീട് ആത്മഹത്യ ചെയ്തതായി പറഞ്ഞു.' അതുലിന്റെ ബന്ധു പറയുന്നു.

അതുലിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അതുലിന്റെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണമെന്നും കുററക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതുലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എ കര്‍ണാടക ഘടകം പ്രാദേശിക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:Malayali nurse found dead at Bengaluru hospital; Relatives accused of suspicion

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pr aravindakshan

1 min

ടാക്‌സി ഡ്രൈവറില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്: അരവിന്ദാക്ഷനെ കുടുക്കിയത് അക്കൗണ്ടിലെത്തിയ കോടികള്‍

Sep 27, 2023


pr aravindakshan mv govindan

1 min

അറസ്റ്റ് ഇ.ഡി മർദിച്ചത് പുറത്തുപറഞ്ഞതിനെന്ന് അരവിന്ദാക്ഷൻ; പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് ഗോവിന്ദൻ

Sep 26, 2023


jaick c thomas

2 min

'കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് DYFI തീരുമാനിക്കും'; വ്യാപാരിയുടെ മരണത്തിൽ ജെയ്ക്

Sep 26, 2023


Most Commented