അഞ്ജുവും ഭർത്താവും, വി. മുരളീധരൻ
തിരുവനന്തപുരം: ലണ്ടനിലെ നോര്‍ത്താംപ്ടണ്‍ ഷെയറില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍, ഇന്ത്യന്‍ ഹൈക്കമ്മിഷന് അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കി.
കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനല്‍കിയ മന്ത്രി സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.
ബ്രിട്ടണില്‍ നഴ്സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാന്‍വി(നാല്) എന്നിവരെ കഴിഞ്ഞദിവസമാണ് കെറ്ററിങ്ങിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍വെച്ചാണ് വിവാഹിതരായത്. ഒരുവര്‍ഷംമുമ്പാണ് കെറ്ററിങ്ങില്‍ താമസത്തിനെത്തിയത്.
Content Highlights: anju murder uk,uk nurse anju ashok,malayali nurse uk,uk malayali nurse,kerala news,malayalam news,
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..