ഇബ്രാഹിം ഷെരീഫ് | Image Courtesy: Mathrubhumi news screen grab
പാലക്കാട്: മലയാളിയുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞ പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്. ഇബ്രാഹിമിനെ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോള്‍, അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ച്ചെന്ന് അന്വേഷിച്ചിരുന്നെന്നും എന്നാല്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ വീട്ടുടമ സമ്മതിച്ചില്ലെന്നും ഇബ്രാഹിമിന്റെ പോളണ്ടിലെ ഒരു സുഹൃത്ത് പറഞ്ഞതായാണ് വിവരം. ശേഷം പോലീസിനെ വിവരം അറിയിച്ചു.
എന്നാല്‍ പോളണ്ട് പോലീസ് സ്ഥലത്തെത്തിയെങ്കിലും സെര്‍ച്ച് വാറന്റ് ഇല്ലാതിരുന്നതിനാല്‍ പരിശോധന നടന്നില്ല. തുടര്‍ന്ന് ജനുവരി 25-നാണ് വീടനകത്തേക്ക് കയറാന്‍ സാധിച്ചതും കൊലപാതകവാര്‍ത്ത പുറത്തെത്തുന്നതും. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇത് ആരാണെന്നോ എന്താണ് കൊലപാതകത്തിന് കാരണമെന്നോ വ്യക്തമല്ല.
Content Highlights: malayali killed in poland
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..