ബെംഗളൂരുവില്‍ മലയാളി കുടുംബം ജീവനൊടുക്കി; തീകൊളുത്തി മരിച്ചത് പാലക്കാട് സ്വദേശികള്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ബെംഗളൂരു: മലയാളി കുടുംബം ബെംഗളൂരുവില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. പാലക്കാട് സ്വദേശി സന്തോഷ് കുമാറും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് സൂചന.

എച്ച്.എസ്.ആര്‍ ലേ ഔട്ടിലാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന വാടകകെട്ടിടത്തിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ചെയ്തിരുന്ന സന്തോഷിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ബെംഗളൂരുവില്‍ തന്നെ ബി.ടി.എം ലേ ഔട്ടില്‍ താമസിക്കുന്ന സഹോദരിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.



വെള്ളിയാഴ്ച രാവിലേയാണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: suicide, banglore, keralites


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented