തിരുവനന്തപുരം: പഞ്ചായത്ത് സാമൂഹികനീതി മന്ത്രിയുടെ വെബ്‌പോര്‍ട്ടല്‍ compassionate-kerala.com ന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റില്‍ നിര്‍വഹിച്ചു. പരാതികളും നിവേദനങ്ങളും നേരിട്ട് പഞ്ചായത്ത് സാമൂഹികനീതി വകുപ്പ് മന്ത്രിക്ക് ലഭിക്കുന്ന സംവിധാനമാണിത്.
 
പരാതി ലഭിച്ചാലുടന്‍ അത് ലഭിച്ചു എന്ന മറുപടി ഒരു പ്രത്യേക നമ്പര്‍ ഉള്‍പ്പെടെ പരാതിക്കാരന്റെ മൊബൈലിലേക്കോ, കംപ്യൂട്ടറിലേക്കോ ഇ-മെയില്‍ മുഖേനയോ എസ്.എം.എസ് ആയോ അയക്കും. പ്രശ്‌നം പരിഹരിക്കുന്നതുവരെയോ അന്തിമതീരുമാനം ആകുന്നതുവരെയോ അപ്പപ്പോഴുള്ള സ്ഥിതിയോ പരാതിക്കാരന് നേരിട്ട് പരിശോധിക്കാന്‍ കഴിയും.

ചടങ്ങില്‍ വ്യവസായ-ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി ഡോ. എം.കെ.മുനീര്‍, സാമൂഹികനീതി സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്‍, പഞ്ചായത്ത് ഡയറക്ടര്‍ സി.എ.ലത, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.