തിരുവനന്തപുരം: പാകിസ്താന്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുള്ള ഇന്ത്യന്‍പ്രതിനിധി സംഘത്തില്‍ മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും വി.ഡി. സതീശന്‍ എം.എല്‍.എ.യും.
12ന് ദുബായ് ദെയ്‌റ സിറ്റി സെന്ററിലാണ് ചര്‍ച്ച. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്), ഇസ്ലാമാബാദ് ആസ്ഥാനമായ പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ട്രാന്‍സ്‌പെരന്‍സി (പില്‍ഡാറ്റ്) എന്നിവ ചേര്‍ന്നാണ് ചര്‍ച്ച ഒരുക്കുന്നത്.
തദ്ദേശഭരണ സംവിധാനം ശക്തിപ്പെടുത്തല്‍, ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചയും ഉണ്ടാകും.
രാജ്യത്തിനു തന്നെ മാതൃകയായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത് പരിഗണിച്ചാണ് ആര്യാടന്‍ ഷൗക്കത്തിനെ മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരുമടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.