തിരുവനന്തപുരം: ചലച്ചിത്രമേളയ്ക്കായി കവടിയാറില്‍ സ്ഥിരം തിയേറ്റര്‍ നിര്‍മിക്കുന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലാണ് സ്ഥലമുള്ളത്. അവിടെ തിേയറ്റര്‍ നിര്‍മിച്ച് മേള നടത്തുക പ്രായോഗികമല്ല. കവടിയാര്‍ കേന്ദ്രീകരിച്ച് തിേയറ്റര്‍ നിര്‍മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരാതികളില്ലാതെയാണ് ചലച്ചിത്രമേള സമാപിച്ചത്. 14 തിയേറ്ററുകളിലായി 178 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നാനൂറിലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരുന്നു. എട്ട് ഇനങ്ങളായി തിരിച്ചായിരുന്നു പ്രദര്‍ശനം. ടാഗോര്‍ തിയേറ്ററിലേക്ക് പ്രധാന വേദി മാറ്റിയതും ഇക്കുറി സൗകര്യമായി. രാജ്യത്തെ മറ്റ് മേളകളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറച്ചാണ് മേള സംഘടിപ്പിച്ചത്.
ആക്ഷേപങ്ങളില്ലാതെ മേള സംഘടിപ്പിച്ചതില്‍ ഷാജി എന്‍. കരുണിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതിയെ അദ്ദേഹം അഭിനന്ദിച്ചു. ഇക്കുറി 14,000 പ്രതിനിധികളാണ് മേള ആസ്വദിച്ചത്. 25-ാം മേളയില്‍ 25,000 പ്രതിനിധികളെയാണ് ലക്ഷ്യമിടുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.