കൊടുങ്ങല്ലൂർ: ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രത പുലർത്തുന്നു. സംശയകരമായ സാഹചര്യത്തിൽ പതിനഞ്ചോളം ഐ.എസ്. പ്രവർത്തകർ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട്‌ വെള്ള നിറത്തിലുള്ള ബോട്ടിൽ പുറപ്പെട്ടിട്ടുള്ളതായും ഇവർ കേരള തീരത്ത് കയറാതിരിക്കാൻ അതീവ ജാഗ്രത പുലർത്താനുമാണ് സന്ദേശം.

ഇതേ തുടർന്ന് കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. ചാവക്കാട് വരെയുള്ള വാർഡ് കടലോര ജാഗ്രതാ സമിതിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും അതീവ ജാഗ്രതാ നിർദേശവും നൽകി. തീരദേശ പോലീസ് എല്ലാ സംവിധാനങ്ങളുമൊരുക്കി കടലോരത്ത്‌ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: terrorist threat,thrissur coastal areas, alert, intense patrolling, sri lanka blast intelligence report