തിരുവനന്തപുരം: ചിരി ഉണർത്തുന്ന കാർട്ടൂൺ പ്രദർശനം ഒരു ക്ലിക്കിൽ തുറന്നു കാണാം. കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ Straight Curve എന്ന പേരിൽ കേരളത്തിലെ അൻപതോളം കാർട്ടൂണിസ്റ്റുകളുടെ ഓൺലൈൻ കാർട്ടൂൺ- കാരിക്കേച്ചർ പ്രദർശനമാണ് ആരംഭിച്ചത്. ലിങ്ക്: https://bit.ly/2XL827Y

കേരള ധനകാര്യ മന്ത്രിയും കാർട്ടൂണിസ്റ്റുമായ കെ.എൻ. ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ മന്ത്രി വരച്ച  കാർട്ടൂണുകളും  ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതും  പ്രത്യേകതയാണ്.

കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ്, കേരള ചലചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ പ്രതാപൻ പുളിമാത്ത്, ട്രഷറർ സതീഷ് കുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, കാർട്ടൂണിസ്റ്റ് അനിൽ വേഗ, പ്രദർശനത്തിന്റെ കോ-ഓർഡിനേറ്റർ ജ്യോതിഷ് വെമ്പായം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  ഓൺലൈനിൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് കാണാൻ പറ്റുന്ന  വിധത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Contenty Highlights: Straight Curve; Online Cartoon Festival by Kerala Cartoon Academy