ആലപ്പുഴ: രാമായണ മാസക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത് കായംകുളം എം എല്‍ എ യു പ്രതിഭയുടെ രാമായണ പാരായണം.

രാമായണമാസാചരണത്തിന് തുടക്കമായി. നന്മകള്‍ പ്രചരിപ്പിക്കുന്നതിന് ആകട്ടെ ഓരോ വിശ്വാസവും..വായനയും എന്ന കുറിപ്പോടെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ അവര്‍ ജൂലായ് 18ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 1500 ലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു

അതേ സമയം,  എം എല്‍ എയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. 

Content Highlights: Ramayana recitation Prathibha MLA