rahul eswarആലപ്പുഴ: കായംകുളം എംഎസ്എം കോളജില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന രാഹുല്‍ ഈശ്വറിന്റെ നേരെ ആക്രമണം. സംസ്ഥാന യുവജന കമ്മീഷന്റെ ഓര്‍ഗനൈസര്‍ എന്ന നിലയില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് യുത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഓറിയന്റേഷന്‍ ക്ലാസ് എടുക്കാനെത്തിയതായിരുന്നു രാഹുല്‍. രാവിലെ പത്തുമണിയോടെ പരിപാടി കഴിഞ്ഞ് ഇറങ്ങവെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രാഹുലിനെ തടയുകയായിരുന്നു.

തുടര്‍ന്ന് രാഹുല്‍ കാറില്‍ കയറിയപ്പോള്‍ കാറിന്റെ ചില്ലും അടിച്ചുതകര്‍ത്തു. രാഹുല്‍ ഗോവധ നിരോധനത്തെ അനുകൂലിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു അക്രമം. സംഭവത്തില്‍ 15 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.