seed1
മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സംസാരിക്കുന്നു. ഫോട്ടോ: പി പ്രമോദ് കുമാര്‍

കൊച്ചി: കസ്തൂരി രംഗന്‍ അന്തിമ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ നിയന്ത്രണം വരിക വന്‍കിട പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്.

seed 2
സീഡ് ഒന്നാംസ്ഥാനം നേടിയ പാലക്കാട് ഭീമനാട് യു.പി സ്‌കൂളിന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

കേരളം ഉന്നയിച്ച എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിന് മുമ്പ് വീണ്ടും സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. 

കര്‍ഷകരുടെ കൃഷിക്കോ ജീവിതത്തിനോ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു മൂലം പ്രശ്‌നമൊന്നുമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടിന്മേല്‍ പുതിയതായി ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് ശേഷം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

seed
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ഉപഹാരം സമര്‍പ്പിച്ചപ്പോള്‍. ഫോട്ടോ: പി പ്രമോദ്കുമാര്‍

മാതൃഭൂമി സീഡിന്റെ സംസ്ഥാനതല പുരസ്‌ക്കാര സമര്‍പ്പണത്തിന് എത്തിയതായിരുന്നു മന്ത്രി.