തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് മേല്‍ക്കൈ. 152 ബ്ലോക്കുകളില്‍ 91 എണ്ണം എല്‍.ഡി.എഫ് നേടിയപ്പോള്‍ 60 എണ്ണം യു.ഡി.എഫും ഇടുക്കിയിലെ അറക്കുളം ബ്ലോക്ക് സ്വതന്ത്രരും നേടി. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റ ബ്ലോക്കില്‍ പോലും യു.ഡി.എഫിന് വിജയിക്കാനിയില്ല. അതേ സമയം ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫിനും ഒരു ബ്ലോക്ക് പോലും കിട്ടിയില്ല. ഇടുക്കിയിലെ എട്ട് ബ്ലോക്കുകളില്‍ ഏഴെണ്ണം യു.ഡി.എഫ് നേടിയപ്പോള്‍ ഒന്നില്‍ സ്വതന്ത്രരാണ് വിജയിച്ചത്. 

തിരുവനന്തപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ച് ബ്ലോക്കുകള്‍ നേടിയ എല്‍.ഡി.ഫ് ഇക്കുറി ഒമ്പെതണ്ണത്തില്‍ വിജയിച്ചു.  

എറണാകുളത്ത് കഴിഞ്ഞ തവണ 13 ബ്ലോക്കുകള്‍ നേടിയ യു.ഡി.എഫിന് ഇക്കുറി 9 എണ്ണമെ നിലനിര്‍ത്താനുയുള്ളു. തൃശൂരില്‍ കഴിഞ്ഞ തവണ യു.ഡി.എഫ് ഏഴ് ബ്ലോക്കുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ രണ്ടെണ്ണം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. വയനാട്ടില്‍ കഴിഞ്ഞതവണ ഒന്നു പോലും നേടാനാകാതിരുന്ന എല്‍.ഡി.എഫ് ഇത്തവണ ഒരു ബ്ലോക്ക് പിടിച്ചു. കണ്ണൂരില്‍ കഴിഞ്ഞ തവണ ഒരു ബ്ലോക്കില്‍ ഭരണം ലഭിച്ച യു.ഡി.എഫിന് ഇക്കുറി ഒരു ബ്ലോക്കിലും ഭരണം നേടാനായില്ല. 

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം