Obituaryപന്നിയങ്കര: കടമ്പോട്ട് കോവിലകത്ത് വാരിജാക്ഷന്‍ വെള്ളോടി (84, റിട്ട. ഹെഡ്മാസ്റ്റര്‍ ഇരിങ്ങല്ലൂര്‍ ഹൈസ്‌കൂള്‍, കോഴിക്കോട്) അന്തരിച്ചു. വിവിധ സ്‌കൂളുകളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമന്തസമാജം കോഴിക്കോട് യൂണിറ്റിന്റെ സ്ഥാപകാംഗവും സെക്രട്ടറിയുമായിരുന്നു.

ഭാര്യ ടി.ടി.ശാന്തകുമാരി കോവിലമ്മ (റിട്ട.എസ്ബിഐ), മക്കള്‍ സന്ദീപ് (ടിസിഎസ്, ബെംഗളൂരു), സജിത (എച്ച്പിഇ), മരുമക്കള്‍ വിദ്യ (സി.എ), അനൂപ് (ഐ.ബി.എം.). സഹോദരങ്ങള്‍ വല്ലഭനുണ്ണി വെള്ളോടി, സത്യഭാമകോവിലമ്മ, പത്മിനി കോവിലമ്മ, പരേതരായ ശ്രീധരനുണ്ണി, തങ്കമാളു, കമലം.