Obituaryതിരൂര്‍: പൗര പ്രമുഖനും, വെട്ടം ഗ്രാമപഞ്ചായത്ത് മുന്‍അംഗവും, വെട്ടത്തുകാവ് ക്ഷേത്ര കമ്മിറ്റി മുന്‍ പ്രസിഡന്റും, പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറും വെട്ടം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ കുറ്റിയില്‍ കറപ്പന്‍ (85) അന്തരിച്ചു. തിരൂര്‍ ശ്രീ നാരായണ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും വെട്ടം പടിയംകുറ്റിയില്‍ എ.യു.പി സ്‌കൂള്‍ മാനേജറുമാണ്. വെട്ടത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 

ഭാര്യ: കാര്‍ത്യായനി മക്കള്‍: പുഷ്പവല്ലി, കുറ്റിയില്‍ ശിവദാസന്‍ (ബി.ഡി.ജെ.എസ്.ജില്ലാ പ്രസിഡന്റ്, എന്‍.ഡി.എ. ജില്ലാ വൈസ് ചെയര്‍മാന്‍, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍), ശ്രീജ, ആനന്ദവല്ലി, ഷൈനി, ഷാബു, മരുമക്കള്‍: ഗോപാലകൃഷ്ണന്‍ (കോഴിക്കോട്), ഗണേഷ് (ഷൊര്‍ണ്ണൂര്‍), സജീവ് (അങ്കമാലി), വികാസ് (കണ്ണൂര്‍), മായദേവി, ബിജി (അധ്യാപിക വെട്ടം പടിയംകുറ്റിയില്‍ എ.യു.പി.സ്‌കൂള്‍).