ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലും റിപ്പോർട്ട് ചെയ്തു.പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

ബി.1.621. എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Content Highlights: New Covid Varient Found in UK