കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പലയിടത്തും അപ്രതീക്ഷിത വിജയം കണ്ടപ്പോള്‍ പല പ്രമുഖരുടേയും തട്ടകങ്ങളില്‍ അവരുടെ കക്ഷികള്‍ക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്നു. ആലപ്പുഴയിലെ ചെന്നിത്തലയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ ജയിച്ചത് സി.പി.എമ്മാണ്. മന്ത്രി കെ.ബാബുവിന്റെ തട്ടകകമായ തൃപ്പൂണിത്തുറ നഗരസഭയില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.

തൃപ്പൂണിത്തുറയില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് ബി.ജെ.പിയാണെന്നതും ശ്രദ്ധേയമാണ്. പാലായില്‍ മാണിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത് വെറും നാല് വോട്ടിനാണ്. 

കൊല്ലം ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫാണ് ജയിച്ചത്. 
എന്‍.എസ്.എസിന്റെ ആസ്ഥാനമായ ചങ്ങനാശേരിയിലെ പെരുന്നയിലെ രണ്ട് വാര്‍ഡുകളിലും ജയിച്ചത് ബി.ജെ.പിയാണ്. യു.ഡി.എഫിനോട് അകലം പാലിച്ച വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ ജയിച്ചത് യു.ഡി.എഫാണ്.

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം