മാഹി: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ.റഹീം മാസ്റ്റര്‍ (69) അന്തരിച്ചു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ 85 ാം  വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് നടത്തിയ ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

ഗാന്ധി സന്ദര്‍ശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റഹിം മാസ്റ്റര്‍. 

രാവിലെ 10.20 ഓടെയായിരുന്നു മരണം സംഭവിച്ചത്.  

കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും കേരള സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു  കെ.പി.എ.റഹീം മാസ്റ്റര്‍. 

സംസ്‌കാരം പിന്നീട്.

Content Highlights: KPA Raheem Master Passed Away,