കൊച്ചി: കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി ട്വന്റിക്ക് വന്‍ വിജയം. 19 ല്‍ 17 വാര്‍ഡുകളിലും വിജയിച്ചാണ് ട്വന്റി 20 പഞ്ചായത്ത് ഭരണം പിടിച്ചത്. ബാക്കി രണ്ട് സീറ്റുകളില്‍ ഒന്നില്‍ എസ്.ഡി.പി.ഐയും മറ്റൊന്നില്‍ കോണ്‍ഗ്രസ് സ്വതന്ത്രനുമാണ് വിജയിച്ചത്. കിറ്റക്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ട്വന്റി 20.

ട്വന്റി 20 തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത് തിരിച്ചുവിളിക്കാനുള്ള അധികാരത്തോടെയായിരുന്നു. ഇത് അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി 20 തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. കൃത്യമായ മാനദണ്ഡങ്ങളുെട അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ വികസനത്തിലൂന്നിയുള്ള 20 ഇന പ്രകടനപത്രികയാണ് അവതരിപ്പിച്ചത്. 

വാഴക്കുളം ബ്ലോക്കിലും ട്വന്റി ട്വന്റി രണ്ട് സീറ്റുകള്‍ നേടി. കിഴക്കമ്പലത്ത് മറിയമ്മ ജോണ്‍ കൊച്ചുമോളും പുക്കാട്ടുപടിയില്‍ രശ്മി ടീച്ചറുമാണ് ട്വന്റി ട്വന്റിയ്ക്കായി സീറ്റ് നേടിയത്.