കോഴിക്കോട്: തദ്ദേശഭ ഭരണത്തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫും ഏഴില്‍ എല്‍.ഡി.എഫും വിജയിച്ചു. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. 

പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകൾ യു.ഡി.എഫും വിജയിച്ചു. 

2010 ലെ തിരഞ്ഞെടുപ്പില്‍ എട്ട് ജില്ലകള്‍ യു.ഡി.എഫിനോടൊപ്പം നിന്നപ്പോള്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാനായത് .കഴിഞ്ഞ തവണ യു.ഡി.എഫ് ഭരിച്ച തിരുവനന്തപുരം ഇക്കുറി എല്‍.ഡി.എഫ് പിടിച്ചെടുത്തു. തൃശൂരും ഇക്കുറി യു.ഡി.എഫിന് നഷ്ടമായി. അപ്പോള്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇക്കുറി യു.ഡി.എഫ് പിടിച്ചെടുത്തു.

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം