തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ പേരയം മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ ഉത്തരവിട്ടു.

2005-2006 സാമ്പത്തിക വര്‍ഷത്തില്‍ കേരള വികസന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച തുകയില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ.മനോഹരന്‍ 62,000 രൂപ വെട്ടിച്ചെന്നാണ് ആരോപണം.
അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജാണ് ഹര്‍ജിക്കാരന്‍.