ഷൊര്‍ണൂര്‍: അന്തര്‍ സംസ്ഥാന മോഷ്ടാവായ മണിചിത്രത്താഴ് രാജേന്ദ്രന്‍ എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ പോലീസ് പിടിയില്‍. ഷൊര്‍ണൂര്‍ മേഖലയില്‍ മോഷണം തടയുന്നതിനായി ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി എന്‍ മുരളീധരന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ എസ് ഐ സുജിത്തും സംഘവും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ എസ് എം പി ജങ്ഷനില്‍ വെച്ചാണ് രാജേന്ദ്രന്‍ പിടിയിലാവുന്നത്.

രാജേന്ദ്രനെ ചോദ്യം ചെയ്തതില്‍ വാടാനാംകുറുശ്ശി, കുളപ്പുള്ളി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളില്‍ പൂട്ടിക്കിടന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് തെളിഞ്ഞു. ഇതിനു മുമ്പും ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. കുന്നംകുളം, ഗുരുവായൂര്‍, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ്സുകളുണ്ട്.