കോഴിക്കോട്: മാതൃഭൂമി ഗൃഹലക്ഷ്മിവേദി നടക്കാവ് ഗവ. എച്ച്.എസ്.എസില്‍ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍: എല്‍.പി. വിഭാഗം- ദേവിക സജീവന്‍ (കേന്ദ്രീയവിദ്യാലയം ഒന്ന്), ഗൗതം മാഹിന്‍ ശ്രീജിത്ത് (ഭാരതീയ വിദ്യാഭവന്‍, പെരുന്തുരുത്തി), പി. ആദ്യ (പ്രസന്റേഷന്‍ എച്ച്.എസ്.എസ്.).

യു.പി. വിഭാഗം - വി. ധ്രുവ് (സെയ്ന്റ് പോള്‍സ്, തേഞ്ഞിപ്പലം), ദേവിക. വി. ജഗദീഷ് (ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി), സി. ശ്രീലക്ഷ്മി (ഗണപത് ഗേള്‍സ് എച്ച്.എസ്.എസ്.)

എച്ച്.എസ്. വിഭാഗം- ടി.പി. അനഘ (പ്രോവിഡന്‍സ് സ്‌കൂള്‍), നദ്വ മുഹമ്മദ് ഹാഷിം (കാപ്പാട് ഇലാഹിയ സ്‌കൂള്‍), വി. ഡാനിഷ് നിഹാല്‍ (കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍)

എച്ച്.എസ്.എസ്. വിഭാഗം- എസ്.എം. അന്‍ജിമ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.), കെ. അജന്യ (ഗവ. ഈസ്റ്റ്ഹില്‍ സ്‌കൂള്‍), എസ്. അഭിനന്ദ് (രാമനാട്ടുകര എസ്.പി.ബി. സ്‌കൂള്‍).