തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇറക്കിയ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന കാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്. വിവാഹം കഴിക്കുന്ന വധുവിനും വരനും കാര്‍ഡ് നേരിട്ടെത്തിക്കുന്നതില്‍ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. സ്ത്രീധനത്തിനെതിരായി വകുപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളേയും ഗവര്‍ണര്‍ എടുത്തു പറഞ്ഞു.

governor
വീണാ ജോര്‍ജജിന്റെ ആശംസാകാര്‍ഡിനെ അഭിനന്ദിച്ച് ഗവര്‍ണറുടെ ട്വീറ്റ്


വിവാഹം കഴിക്കുന്ന വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേര്‍ന്നുകൊണ്ടുള്ളതാണ് മന്ത്രി ഒപ്പിട്ട കാര്‍ഡ്. സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതാണിത്. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍ ഐ.സി.ഡി.എസ്. ഓഫീസര്‍മാര്‍ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിക്കുന്നത്.

content highlights: governor appreciate veena george's letter to couples