മികച്ച മജീഷ്യനുള്ള ലോകോത്തര അവാര്‍ഡുകളുമായി, മജീഷ്യന്‍ ഡോ. ടിജോ വര്‍ഗീസ് ശ്രദ്ധ നേടുന്നു. ഗ്ലോബല്‍ അച്ചിവേഴ്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ, ഏഷ്യാ റെക്കാഡായ സ്റ്റാര്‍ ഓഫ് എക്‌സലന്‍സി അവാര്‍ഡ് ഈയിടെ കരസ്ഥമാക്കിയ ടിജോ, ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടുന്ന ഇന്ത്യയിലെ തന്നെ ഏക യുവ മജീഷ്യനാണ്. ഇരുപതിലധികം അവാര്‍ഡുകള്‍ ഇതിനകം ടിജോ കരസ്ഥമാക്കിക്കഴിഞ്ഞു. 

തിരുവല്ല കാവുംഭാഗം തെപ്പറമ്പില്‍ തോമസിന്റെയും മോളി തോമസിന്റേയും മകനായ ടിജോ സ്‌കൂള്‍ കാലം മുതലേ മാജിക്കിനെ ഇഷ്ടപ്പെട്ടിരുന്നു. പത്താം വയസ്സിലായിരുന്നു ആദ്യ മാജിക് പ്രകടനം. ആദ്യ ഗുരു ജോണ്‍സണില്‍ നിന്നു പഠിച്ച മാജിക് ട്രിക്കുകള്‍ക്കൊപ്പം ദിവസവും അഞ്ച് മണിക്കൂര്‍ നീളുന്ന കഠിന പരിശീലനമാണ് ടിജോയെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത്.  

വിവേകാനന്ദ വേള്‍ഡ് ഫൗണ്ടേഷന്റെ അവാര്‍ഡും ഗുഡ്​വില്‍ അംബാസിഡര്‍ പദവിയും ഈയിടെ ടിജോയെ തേടി എത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള മികച്ച മജീഷ്യന്‍മാര്‍ക്കുള്ള സോഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് 2020, യൂണിവേഴ്‌സല്‍ പീസ് അവാര്‍ഡ്, മികച്ച മജീഷ്യനുള്ള വേള്‍ഡ് പീപ്പിള്‍സ് ഫോറം അവാര്‍ഡ് ,Transformation People development - 2020- വേള്‍ഡ് അവാര്‍ഡ്, WAC പീപ്പിള്‍ കൗണ്‍സില്‍ വേള്‍ഡ് അവാര്‍ഡ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ നേപ്പാളിന്റെ മികച്ച മജീഷ്യനുള്ള അവാര്‍ഡ്, എം.ജി.ജി.പി.എഫ് ഗ്ലോബല്‍ പീസ് ക്ലബിന്റെ  ഗ്ലോബല്‍ പീസ് അംബാസിഡര്‍, ഹ്യൂമാനിറ്റി പ്രൊട്ടക്ഷന്‍ ട്രസ്റ്റിന്റെ 2020 അവാര്‍ഡ്, മഹാത്മാഗാന്ധി ഗ്ലോബല്‍ പീസ് ഒടീഷ്യ അവാര്‍ഡ് 2020, ഐ.റ്റി.എം.യു.റ്റി. ഹോണറി ഡോക്ടറേറ്റ് അവാര്‍ഡ് 2020, തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ 2020-ല്‍ തന്നെ ടിജോ നേടി. ലോക റെക്കാര്‍ഡ് നേടിയ നൂറോളം മജീഷ്യന്മാര്‍ പങ്കെടുത്ത പ്രകടനത്തില്‍, യു.ആര്‍.എഫ് പ്ലാറ്റിനം ഷീല്‍ഡ് ഓസ്‌ക്കാര്‍ അവാര്‍ഡ്, മികച്ച കണ്‍ക്കെട്ട് മാന്ത്രികനുള്ള അവാര്‍ഡ് എന്നീ ഇരട്ട ബഹുമതികള്‍ നേടി ടിജോ വര്‍ഗീസ് എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു.

Content Highlights: Dr. Tijo Varghese one of the best magicians in India