കോട്ടയം: പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി പ്രസിഡന്റ് ടി.എസ് ജോണ്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സി.പി.എമ്മുമായി ചര്‍ച്ചനടത്തിയതിനാണ് ജോര്‍ജിനെ പുറത്താക്കിയത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരായി പ്രസ്താവന നടത്തിയതിനാണ് നടപടിയെന്ന് ടി.എസ് ജോണ്‍ വിശദീകരിച്ചു