
-
കോഴിക്കോട്: ജീവിതത്തിലെ സങ്കീര്‍ണമായ സാഹചര്യങ്ങളെയും കൗതുകത്തോടെയും നര്‍മത്തോടെയും നോക്കിക്കാണാനും അതില്‍നിന്നു ലഭിക്കുന്ന ശുഭാപ്തിവിശ്വത്തെ ശക്തിയാക്കിമാറ്റാനുമുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട്. മലയാളിക്ക് ഇതല്പം ഏറെയുണ്ട്. കൊറോണ എന്ന മഹാമാരിയുടെ ഭീതികള്‍ക്കും ആശങ്കകള്‍ക്കുമിടയിലും മലയാളിക്ക് അത് കൈമോശംവന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയ.
ജീവിതത്തില്‍ ഇന്നുവരെ തിരക്കിട്ടോടിയിരുന്നവര് 21 ദിവസം വീടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ്. ഈ സാഹചര്യമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അലസരായി വീട്ടിനുള്ളിരിക്കുമ്പോള് പുതിയ തിരിച്ചറിവുകളുണ്ടാകുന്നു. പുതിയ ശീലങ്ങളുണ്ടാകുന്നു.
ഈ വീട്ടിലിരിപ്പു കാലത്ത് മലയാളികള്‍ എന്തൊക്കെയാണ് ചെയ്യുന്നത്. ഒന്നും ചെയ്യാനില്ലാത്തവര്‍ സമയംകളയുന്നതെങ്ങനെ? മലയാളിയെ അങ്ങനെ തോല്പിക്കാനാവില്ല കൊറോണയ്ക്ക്... സമയംകളയാന്‍ പലവഴികളും കണ്ടെത്തും നമ്മള്. അത് ട്രോളുകളും സന്ദേശങ്ങളുമായി നിറയുകയാണ് വാട്സ്ആപ്പിലും ഫേയ്സ്ബുക്കിലുമെല്ലാം.



അടക്കളയിലെ കുപ്പിയിലുള്ള കടുകുമണികള്‍ എണ്ണുക, വീട്ടിലുള്ള ബള്‍ബ്, സ്വിച്ച് തുടങ്ങിയവയുടെ എണ്ണമെടുക്കുക, ചൂലിലെ ഈര്ക്കിലികള് എണ്ണുക, മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ എണ്ണുക എന്നിങ്ങനെ പോകുന്നു മലയാളി യുവാക്കളുടെ തിരക്കേറിയ ലോക്ക് ഡൗണ്‍ ദിനങ്ങള്‍...


സ്വിച്ച് ഓഫ് ചെയ്താല്‍ എത്രസമയമെടുക്കും ഫാന്‍ പൂര്‍ണമായും നിശ്ചലമാകാന്‍? ആരോറൂട്ട് ബിസ്കറ്റില്‍ എത്ര തുളകള്‍? ഇതുവരെ ആലോചിക്കാത്ത കൗതുകങ്ങള്‍, ഭാവനകള്‍... വീട്ടിലിരിക്കുന്നതിന്റെ വീര്പ്പുമുട്ടലിനിടയിലും പരതിനടക്കുകയാണ് നമ്മുടെ കൗതുകം.


ഇന്നുവരെ കാണാത്ത കാഴ്ചകളും ശബ്ദങ്ങളും കാണാനും പ്രകൃതിയിലേയ്ക്കു നോക്കാനും അവസരമൊരുക്കുന്നുണ്ട് വെറുതെയിരിക്കുന്ന ഈ നേരം. മാങ്ങയുണ്ടാവുന്നത് മാവിലാണെന്നും കാക്കയും കിളികളുമൊക്കെ ചുറ്റുവട്ടങ്ങളിലുണ്ടെന്നും ഓര്മിക്കാന്കൂടി ഈ അവസരം പ്രയോജനപ്പെടുന്നു.



ലോക്ക്ഡൌണ്‍ കാലം നമ്മുടെ ജീവിതരീതിയും ശീലങ്ങളും മാറ്റുന്നു. ജീവിതത്തിലിതുവരെ വീട്ടിലെ പണികളൊന്നും ചെയ്യാത്ത ചങ്കുകള്‍ക്ക് വിറകുവെട്ടാനും കാറു കഴുകാനും തേങ്ങപൊതിക്കാനുമെല്ലാം അവസരമൊരുക്കുകയാണ് കൊറോണ. അതും ട്രോളുകളായി നിറയുന്നുണ്ട്, സോഷ്യല്‍മീഡിയയില്‍.




Content Highlights: malayalam trolls in the time of coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..