ഹൈറേഞ്ചിന്റെ സ്വന്തം മണിയാശാന്‍


സ്വന്തം ലേഖകന്‍

50 വര്‍ഷത്തോളം നീളുന്ന രാഷ്ട്രീയ ജീവിത്തില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളം ഇടുക്കി ജില്ലാ സെക്രട്ടറിയായാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.

മുണ്ടക്കയ്ക്കല്‍ മാധവന്‍ മണി അഥവാ എം.എം. മണി ആദ്യമായാണ് നിയമസഭാംഗമാകുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.എം മണി. കഷ്ടപ്പാടുകള്‍ സഹിച്ച് താഴേക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവായ ഇദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ മുതിര്‍ന്നയാളാണ് മണി. കിടങ്ങൂര്‍ എന്‍.എസ്. എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തുന്നത്.

ദാരിദ്ര്യവും കഷ്ടപ്പാടുകളും കാരണം ഇദ്ദേഹത്തിന് പഠനം തുടരാനായില്ല. എന്നാല്‍ ചെറുപ്രായത്തില്‍ കൂലിവേല ചെയ്ത് കുടുംബത്തിന് താങ്ങായി വളര്‍ന്ന മണി കര്‍ഷകത്തൊഴിലാളികളുടെ നേതാവായി വളര്‍ന്ന് 'മണിയാശാനായി'. 1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍ വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് എട്ടുതവണ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്.

50 വര്‍ഷത്തോളം നീളുന്ന രാഷ്ട്രീയ ജീവിത്തില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളം ഇടുക്കി ജില്ലാ സെക്രട്ടറിയായാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്. ആദ്യകാലത്ത് വി.എസ് പക്ഷക്കാരനായിരുന്ന എം.എം. മണി വി. എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പിണറായി പക്ഷത്തേക്ക് ചുവടുമാറുന്നതിന് കാരണമെന്ന് പറയപ്പെടുന്നു.

ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് കത്തി നില്‍ക്കുന്ന സമയത്താണ് പാര്‍ട്ടിയുടെ എതിരാളികളെ പട്ടികതയ്യാറാക്കി കൊന്നിട്ടുണ്ട് എന്ന മണിയാശാന്റെ പ്രസംഗം വിവാദമാകുന്നത്. വിഷയം സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വരെ കാരണമാകുകയും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.

1996 ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി മൂവായിരത്തില്‍പരം വോട്ടിന് കോണ്‍ഗ്രസിലെ ഇ.എം അഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന അകന്ന് നിന്ന എം.എം മണി 2016 മേയില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്ന് 14-ാം നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented