തിരുവനന്തപുരം: അധികാരത്തിലേറി ആറാം മാസത്തില്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി.
മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണിയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.
വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുക. ഉടുമ്പന്‍ചോല എംഎല്‍എയാണ് എംഎം മണി.
ജയരാജന് കൈകാര്യം ചെയ്തിരുന്ന കായിക വകുപ്പും യുവജനക്ഷേമ വകുപ്പും മൊയ്തീന് തന്നെയാണ്.
നിലവിലെ വൈദ്യുതി,ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് പുതിയ ടൂറിസം,സഹകരണ വകുപ്പ് മന്ത്രി.
എന്നാല്‍ വകുപ്പുകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന താല്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും തീരുമാനം വന്ന ശേഷം എംഎ മണി പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..