എതിരെ പ്രവര്‍ത്തിച്ചത് സദ്ഭരണത്തില്‍ അസ്വസ്ഥരായവര്‍: ഇപി


കേരളത്തിന്റെ വ്യവസായ മേഖല അടക്കിഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്ക്‌ താന്‍ വ്യവസായ മന്ത്രിയായി ഇരിക്കാന്‍ പാടില്ലായിരുന്നു

തിരുവനന്തപുരം: വ്യവസായ മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്റെ പ്രവര്‍ത്തനങ്ങളെന്നും ഇതിനായി എടുത്ത നടപടികളില്‍ അസ്വസ്ഥരായവരാണ് തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതെന്നും മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയരാജന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

കേരളത്തിന്റെ വ്യവസായ മേഖല അടക്കിഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില വ്യവസായ പ്രമുഖര്‍ക്ക് താന്‍ വ്യവസായ മന്ത്രിയായി ഇരിക്കാന്‍ പാടില്ലായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ അത്തരക്കാരെ അസ്വസ്ഥമാക്കിയിരുന്നു. ജയരാജന്‍ തന്റെ പേജില്‍ കുറിച്ചു.

ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന വിവാദം രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും മുതലെടുക്കുകയായിരുന്നെന്നും പാര്‍ട്ടിക്ക് കളങ്കമുണ്ടാകാതിരിക്കാനാണ് രാജിവെച്ചതെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു. തനിക്ക് പിന്തുണ തന്നവര്‍ക്ക് നന്ദി അറിയിച്ചാണ് ജയരാജന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വ്യവസായ വകുപ്പില്‍ അനധികൃതമായി ബന്ധുക്കളെ നിയമിച്ചതിന്റെ പേരിലാണ് ജയരാജനെതിരെ വിവാദങ്ങളുയരുന്നത്. വിവാദത്തെ തുടര്‍ന്ന് ജയരാജന്റെ ബന്ധുക്കളായ രണ്ടു പേര്‍ രാജിവെച്ചിരുന്നു. നിയമനവിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജയരാജന്‍ മന്ത്രിപദം രാജിവെച്ചത്.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

വിവാദം ... രാജി ... | SPECIAL PAGE


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented