തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതിക്കുശേഷമെ അഭിപ്രായ പ്രകടനം നടത്തൂ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള പ്രാഥമികമായ അഭിപ്രായം യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫും വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ സംബന്ധിച്ച വിഷയം രാഷ്ട്രീയകാര്യ സമിതിയില്‍ പരിശോധിക്കും.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുധീരന് നിലപാട് വ്യക്തമാക്കിയത്. മദ്യ നയം ഗുണം ചെയ്തില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്ന് അദ്ദേഹം ആരോപിച്ചു. നയം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാര വേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനങ്ങളുടെ ഹിത പരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവുനായ വിഷയത്തിലും സൗമ്യ കേസിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായി . തെരുവുനായ വിഷയത്തില്‍ കേരളത്തിലെ യഥാര്‍ഥ പ്രശ്നം സുപ്രീം കോടതിയെ അറിയിക്കാന്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണം. സൗമ്യ കേസില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഗോവിന്ദചാമിക്ക് വാങ്ങിക്കൊടുക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നില്‍ സ്പെഷ്യല്‍ പ്രെയറായി അവതരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..