മലപ്പുറം: നിര്‍ത്തിയിട്ട കാര്‍ പിറകോട്ട് നീങ്ങി റോഡിലേക്കിറങ്ങി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ നടുവത്താണ് സംഭവം. 

റോഡരികിലെ കെട്ടിടത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറാണ് ഡ്രൈവറില്ലാതെ പിറകോട്ട് നീങ്ങി റോഡിലെത്തിയത്. തുടര്‍ന്ന് പ്രധാനറോഡിലൂടെ വരികയായിരുന്ന ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടോ റോഡില്‍ മറിഞ്ഞുവീണു. യാത്രക്കാരായ ചന്തക്കുന്ന് സ്വദേശി കൊളപ്പുറത്ത് അബൂബക്കര്‍, മുഹമ്മദ് റിബിന്‍, സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിലമ്പൂരില്‍നിന്ന് വണ്ടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോയിലെ യാത്രക്കാര്‍. 

Content Highlights: malappuram wandoor car accident video