12 വര്‍ഷത്തിനിടെ 2200-ലേറെ ചിത്രങ്ങള്‍; ബാബു പകര്‍ത്തുന്നു, മരണഗന്ധമുള്ള ചിത്രങ്ങള്‍


അനൂപ് പദ്മനാഭന്‍

എസ്.എസ്.എസ്.എല്‍.സി. ജയിച്ച ശേഷമാണ് ബാബു ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നത്. അങ്ങാടിപ്പുറത്തെ എം.സി. സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി എട്ടുവര്‍ഷത്തോളം ജോലിചെയ്തു.

ബാബു പുലാക്കിൽ

പെരിന്തല്‍മണ്ണ : മറ്റുള്ളവര്‍ കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചകളാണ് ഒരു വ്യാഴവട്ടമായി പെരിന്തല്‍മണ്ണയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ബാബു പുലാക്കില്‍ (46) പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഛിന്നഭിന്നമായതും ഭീതിയുളവാക്കുന്നതും കരളലിയിപ്പിക്കുന്നതുമടക്കം 2200-ലേറെ മൃതദേഹചിത്രങ്ങള്‍ ഈ ക്യാമറയില്‍ പതിഞ്ഞുകഴിഞ്ഞു.

11 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മുതല്‍ വാഹനാപകടത്തിലെ കൂട്ടമരണങ്ങള്‍വരെ ഇതിലുണ്ട്. തീവണ്ടികയറിയതും കുത്തിക്കൊന്നതുമുണ്ട്. പെരിന്തല്‍മണ്ണ പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ അസ്വാഭാവിക മരണങ്ങളുടെ ചിത്രങ്ങളാണ് ഏറെയും. ഈ വര്‍ഷം ഓഗസ്റ്റ് 15 വരെ മാത്രം 175 മൃതദേഹങ്ങളുടെ പരിശോധനയില്‍ പോലീസിനൊപ്പം ബാബു ചിത്രങ്ങളെടുത്തു.

വഴിയൊരുക്കിയത് പോലീസ്

എസ്.എസ്.എസ്.എല്‍.സി. ജയിച്ച ശേഷമാണ് ബാബു ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നത്. അങ്ങാടിപ്പുറത്തെ എം.സി. സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി എട്ടുവര്‍ഷത്തോളം ജോലിചെയ്തു. 2010-ലാണ് തൂങ്ങിമരിച്ചയാളുടെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫറെ തേടി പോലീസെത്തിയത്. അന്ന് എസ്.ഐ. ആയിരുന്ന മനോജ് പറയറ്റയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. മൃതദേഹത്തിന്‍റെ ആദ്യകാഴ്ചയില്‍ ഭയവും വിഷമവും തോന്നിയെങ്കിലും എസ്.ഐ.യുടെ പ്രോത്സാഹനം മനക്കരുത്തേകി. ഇത്തരം ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങളും പഠിച്ചു. പിന്നീടങ്ങോട്ട് പോലീസിന് ബാബു കൂട്ടായി.

ഇപ്പോള്‍ ഒരു ശീലമായി

പരിചയക്കാരുടേതടക്കം ചേതനയറ്റ ശരീരങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ഭയവും വിഷമവുമായിരുന്നു. കുട്ടികളുടെയൊക്കെ ചിത്രങ്ങളെടുത്ത ദിവസം ഉറക്കംപോലും നഷ്ടപ്പെടും. ഒരു ഫോട്ടോഗ്രാഫറുടെ സാമൂഹിക ഉത്തരവാദിത്വമായി കാണാന്‍ തുടങ്ങിയതോടെ ഭീതിയകന്നു. നിയമനടപടിക്കനുസരിച്ച് ചിത്രമെടുത്തു നല്‍കുമെന്നതും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുമെന്നതും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരുടെയും നാട്ടുകാരുടെയും പ്രിയ ഫോട്ടോഗ്രാഫറായി ബാബുവിനെ മാറ്റുകയായിരുന്നു.

ഉത്തരവാദിത്വമേറെ

ഇത്തരം ചിത്രങ്ങള്‍ രഹസ്യസ്വഭാവം സംരക്ഷിച്ച് നിയമനടപടികള്‍ക്കനുസരിച്ച് എടുക്കണം. അപകടമരണങ്ങളുടെ ചിത്രങ്ങള്‍ പ്രിന്‍റെടുത്തും കൊലപാതകങ്ങളുടേത് സി.ഡി.യിലുമാക്കി നല്‍കണം. ഇതുവരെ എടുത്ത ചിത്രങ്ങള്‍ അഞ്ച് ഹാര്‍ഡ് ഡിസ്കുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ഇത്തരം ചിത്രങ്ങള്‍ നല്‍കൂ. നിയമനടപടികള്‍ക്കായി നിരവധിതവണ കോടതിയിലും കയറിയിട്ടുണ്ട്.

അതീവ ശ്രദ്ധയോടെവേണം ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍. കേസുകളില്‍ പിന്നീട് തെളിവാകുന്നത് ഇവയാണ്. മൃതദേഹപരിശോധനയ്ക്ക് ചുരുങ്ങിയത് ഒന്നരമണിക്കൂര്‍ വേണം. ചിലപ്പോള്‍ പെട്ടെന്നാകും വിളി വരുന്നത്. അതിനാല്‍ പെരിന്തല്‍മണ്ണ വിട്ട് ദൂരേക്കു പോകാറില്ല. വേണ്ടിവന്നാല്‍ പകരം ആളെ ഏര്‍പ്പെടുത്തും. ചിത്രമെടുത്തതിന് ആളുകള്‍ തരുന്നത് വാങ്ങും -ബാബു പറയുന്നു.

Content Highlights: Malappuram native Babu takes pictures of dead bodies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented