പോക്‌സോ കേസില്‍ അകപ്പട്ട് ശശികുമാര്‍ രാജിവെച്ച വാര്‍ഡ് സിപിഎം നിലനിര്‍ത്തി; ഭൂരിപക്ഷം കുറഞ്ഞു


മലപ്പുറം നഗരസഭ മൂന്നാംപടി വാർഡിൽ വിജയിച്ച എൽ.ഡി.എഫിന്റെ കെ.എം. വിജയലക്ഷ്മിക്ക് നൽകിയ സ്വീകരണം

മലപ്പുറം: ജില്ലയില്‍ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നാലിടങ്ങളില്‍ യു.ഡിഎഫും ഒരിടത്ത് എല്‍.ഡി.എഫും വിജയിച്ചു. അഞ്ചിടത്തും സിറ്റിങ് സീറ്റുകളിലാണ് ജയം. ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിംലീഗിന്റെ ബഷീര്‍ രണ്ടത്താണി 9,026 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആതവനാട് ഡിവിഷനില്‍ ബഷീറിന് 20,247 വോട്ട് ലഭിച്ചപ്പള്‍ ഇടത് സ്വതന്ത്രന്‍ കെ.പി. അബ്ദുള്‍കരീം 11,221 വോട്ടും എസ്.ഡി.പി.ഐ. യിലെ അഷ്റഫ് പുത്തനത്താണി 2,499 വോട്ടും ബി.ജെ.പി.യിലെ വിജയകുമാര്‍ കാടാമ്പുഴ 2,111 വോട്ടും നേടി.

മലപ്പുറം നഗരസഭ 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ സി.പി.എമ്മിലെ കെ.എം. വിജയലക്ഷ്മി 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 446 വോട്ടാണ് വിജയലക്ഷ്മിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ ജിതേഷ് ജി. അനിലിന് 375 വോട്ടും ബി.ജെ.പി.യിലെ കാര്‍ത്തിക ചന്ദ്രന് 59 വോട്ടും സ്വതന്ത്ര വിജയലക്ഷ്മിക്ക് 45 വോട്ടും ലഭിച്ചു.

മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കിഴക്കേത്തലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ മുജീബ് റഹ്‌മാന്‍ പരേറ്റ 155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 514 വോട്ടാണ് ആകെ യു.ഡി.എഫിന് ലഭിച്ചത്. ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എസ്.ഡി.പി.ഐ.യാണ് രണ്ടാം സ്ഥാനത്തെത്തിയത്. എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി വല്ലാഞ്ചിറ അബ്ദുള്‍ ലത്വീഫ് 359 വോട്ടുകളും എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് പാറക്കടവില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ സി.ടി. അയ്യപ്പന്‍ 2,007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫിന് 3,814 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി കെ. ഭാസ്‌കരന് 1,807 വോട്ടുകളും ബി.ജെ.പി. സ്ഥാനാര്‍ഥി പ്രേമദാസന് 101 വോട്ടുകളും ലഭിച്ചു.

കുറ്റിപ്പുറം പഞ്ചായത്തിലെ 12-ാം വാര്‍ഡ് എടച്ചലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ ആവക്കാട്ടില്‍ മുഹ്സിന 59 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. യു.ഡി.എഫ്. 882 വോട്ടുനേടി. എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബുശ്റ കവര്‍തൊടിയില്‍ 823 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി ധന്യ 60 വോട്ടും നേടി.

മൂന്നാംപടിയിൽ സി.പി.എമ്മിനും കോൺഗ്രസിനും തലവേദന

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം നഗരസഭയിലെ 11-ാം വാര്‍ഡായ മൂന്നാംപടിയില്‍ ഭൂരിപക്ഷം നന്നായി കുറഞ്ഞത് സി.പി.എമ്മിനും അനുകൂല സാഹചര്യം മുതലാക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിനും വരും ദിവസങ്ങളില്‍ തലവേദന സൃഷ്ടിക്കും. സി.പി.എം. പ്രവര്‍ത്തകനായ മുന്‍ കൗണ്‍സിലര്‍ കെ.വി. ശശികുമാര്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ കഴിഞ്ഞ തവണ ശശികുമാറിന് 281 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ മുന്നൂറു വോട്ടിനടുത്തെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. ചിട്ടയായ പ്രവര്‍ത്തനവും നടന്നിരുന്നു. പക്ഷെ ശശികുമാര്‍ സംഭവം പാര്‍ട്ടി വോട്ടകുളില്‍ പോലും വിള്ളലുണ്ടാക്കിയെന്ന് ഫലം തെളിയിക്കുന്നു. തോല്‍വി കോണ്‍ഗ്രസിലും പൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് വി. എസ്. ജോയ് അടക്കമുള്ളവർ പ്രചരണത്തിന് ഇറങ്ങിയെങ്കിലും കോൺഗ്രസിന് ഗുണം ചെയ്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 87 വോട്ടു നേടിയ ബി.ജെ.പി. 59-ലും ഒതുങ്ങി.

ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ മുന്നണികള്‍ നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. യു.ഡി.എഫ്. അംഗം ലീഗിലെ എം. ഹംസയുടെ മരണത്തെത്തുടര്‍ന്നാണ് ആതവനാട് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഹംസ 10,095 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനത്ത് ബഷീര്‍ രണ്ടത്താണിയുടെ വിജയം 9,026 വോട്ടിനാണ്. മുസ്ലിംലീഗിന്റെ സംസ്ഥാന, ദേശീയ കൗണ്‍സില്‍ അംഗമാണ് ബഷീര്‍.

യു.ഡി.എഫിന്റെ കോട്ടയായ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനില്‍ വീണ്ടും യു.ഡി.എഫ്. കരുത്ത് കാട്ടി. 2007 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തവണ 2524 വോട്ടായിരുന്നു.

അതേസമയം, കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാര്‍ഡില്‍ യു.ഡി.എഫിനു ഭൂരിപക്ഷം നന്നായിക്കുറഞ്ഞു. മുസ്ലിം ലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. റംല 188 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 59 വോട്ടിനാണ് ഇത്തവണ യു.ഡി.എഫ്. വിജയം. ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞത് യു.ഡി.എഫ്. ക്യാമ്പില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

മഞ്ചേരി കിഴക്കേത്തലയില്‍ യു.ഡി.എഫ്. സീറ്റ് നിലനിര്‍ത്തിയെങ്കിലും ലഭിച്ച വോട്ടില്‍ കുറവുണ്ടായി. കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി തലാപ്പില്‍ അബ്ദുല്‍ ജലീലിന് 600 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫിന് 300 വോട്ടും എസ്.ഡി.പി.ഐ.ക്ക് 258 വോട്ടും ലഭിച്ചു.

ഇത്തവണ എസ്.ഡി.പി.ഐ. രണ്ടാം സ്ഥാനത്തെത്തിയത് സി.പി.എമ്മിന് ക്ഷീണമായി. യു.ഡി.എഫിന് 86 വോട്ടിന്റെയും എല്‍.ഡി.എഫിന് 18 വോട്ടിന്റെയും കുറവുണ്ട്.

സഹായില്‍ നിന്ന് 20 കോടി പിടിച്ചതിന് പിന്നാലെ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്ത് ഇഡി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്

പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുട അറസ്റ്റും.

അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു. അധ്യാപകനിയമനത്തിലെ കോഴപ്പണമാണെന്നാണ് കരുതുന്നത്. 20 മൊബൈല്‍ ഫോണും ഇവിടെനിന്ന് പിടിച്ചിട്ടുണ്ട്.

രാവിലെ എട്ടോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സി.ബി.ഐ.യും മന്ത്രി പാര്‍ഥയെ ചോദ്യംചെയ്തിരുന്നു.

ഇ.ഡി.യോ സി.ബി.ഐ.യോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ച് 24 മണിക്കൂര്‍ കഴിയുംമുമ്പേയാണ് റെയ്ഡുകള്‍. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.


പാര്‍ഥ ചാറ്റര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോള്‍ ഇയാല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

Content Highlights: malappuram municipality by election-sasikumar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented