മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ ചോര്‍ച്ച; ആളുകളുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്നു


ഷിനോയ് മുകുന്ദന്‍

ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും മൊബൈല്‍ നമ്പറും ഇതില്‍ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകള്‍ക്കുള്‍പ്പടെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

പ്രളയ ദുരിതാശ്വാസ ധനസഹായി നേടിയവരുടെ മൊബൈൽ നമ്പറും ബാങ്കിങ് വിവരങ്ങളും ഉൾപ്പടെ പരസ്യമായിക്കിടക്കുന്നു

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായി. പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ് ഉള്‍പ്പടെയുള്ളവയാണ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിധം ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പട്ടികയാണ് ഓണ്‍ലൈനിലുള്ളത്.

ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ ഇതേ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ മൊബൈല്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്ല. എന്നാല്‍ ഒരു ഐടി വിദഗ്ദന്‍ മുഖേന മാതൃഭൂമി.കോമിന് ലഭിച്ച ലിങ്കില്‍ ഇവരുടെയെല്ലാം മൊബൈല്‍ നമ്പറും ബാങ്കിങ് വിവരങ്ങളും പരസ്യമായി കിടപ്പുണ്ട്. ഈ രംഗത്ത് പരിചയമുള്ള വിദഗ്ദര്‍ക്ക് വളരെ എളുപ്പത്തില്‍ ഇത് തിരഞ്ഞ് കണ്ടുപിടിക്കാനാകും. മാത്രവുമല്ല, ഫയലിന്റെ ലിങ്ക് വഴി എവിടെനിന്നും ഈ വിവരങ്ങള്‍ എടുക്കാനും സാധിക്കും.

ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും മൊബൈല്‍ നമ്പറും ഇതില്‍ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകള്‍ക്കുള്‍പ്പടെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ബാങ്കിങ് തട്ടിപ്പുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്താണ് ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സുപ്രധാന വ്യക്തിവിവരങ്ങള്‍ ചോരുന്നത്.

പെരിന്തല്‍മണ്ണ താലൂക്കിലെ ആളുകളുടെ വിവരങ്ങളാണ് മാതൃഭൂമി.കോമിന് ലഭിച്ച ഫയലിലുള്ളത്. ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്നുണ്ട്. 2019 ഡിസംബറില്‍ ഇവര്‍ 10,000 രൂപ ബാങ്ക് അക്കൗണ്ടില്‍ കൈപറ്റിയതായി രേഖ പറയുന്നു. ഇതില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ഒരാളെ വിളിച്ചപ്പോള്‍ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 10000 രൂപ ലഭിച്ചിരുന്നതായി വ്യക്തമാക്കി.

ജില്ലാ ഭരണകൂടങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സുരക്ഷിതമായും എളുപ്പത്തിലും വെബ്സൈറ്റുകള്‍ ആരംഭിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സ്വാസ് (SWaaS) എന്ന പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാസ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ധനസഹായം സ്വീകരിച്ചവരുടെ പട്ടികയുടേയും മാതൃഭൂമി.കോമിന് ലഭിച്ച പട്ടികയുടെയും യുആര്‍എല്‍ cdn.s3waas.gov.in/ തുടങ്ങുന്ന ഒരേ സബ് ഫോള്‍ഡര്‍ പാത്ത് ഉള്ളവയാണ്.

വ്യക്തിവിവരങ്ങള്‍ അടങ്ങുന്ന ഫയല്‍ രഹസ്യമാക്കി വെച്ചതില്‍ ഉണ്ടായ എന്തെങ്കിലും ഉണ്ടായ പിഴവാകാം അത് പരസ്യമായിക്കിടക്കുന്നതിന് വഴിവെച്ചത്. എന്നാലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണിത്.

Content Highlights: malappuram district website data leak

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented