മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം യാക്കോബായ വിഭാഗം പ്രതിനിധികൾ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News
തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനായി സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി. എല്ലാ പള്ളികളിലും ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ വിഭാഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
100 വര്‍ഷത്തിലേറെ പഴക്കമുള്ള മലങ്കരസഭാ തര്‍ക്കത്തില്‍ സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. തര്‍ക്കത്തിലുള്ള പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഏറ്റെടുത്ത് നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് യാക്കോബായ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നീതിപൂര്‍വം തര്‍ക്കപരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാക്കോബായ സഭാ പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗവുമായി മുഖ്യമന്ത്രി മൂന്ന് മണിക്ക് ചര്‍ച്ച ചെയ്യും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാവുള്ളൂ എന്നും ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ഓത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. ചര്‍ച്ചയില്‍ പരിഹാരം ആയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ ഇരുവിഭാഗങ്ങളേയും അറിയിച്ചിരുന്നു.
Content Highlights: malankara church dispute chief minister starts discussions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..