13 ദിവസം തൊഴിലെടുത്താല്‍ എങ്ങനെ ജീവിക്കും;മലമ്പുഴ ഉദ്യാനത്തിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍


ബേസില്‍ നെല്ലിമറ്റത്തില്‍

മലമ്പുഴ ഉദ്യാനത്തിൽ തൊഴിലെടുക്കുന്നവർ നിവേദനം തയ്യാറാക്കാനായി ഒത്തുകൂടിയപ്പോൾ

മലമ്പുഴ: ഉദ്യാനത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പറയാനുള്ളത് സങ്കടകഥയാണ്. രണ്ടരമാസത്തിലൊരിക്കല്‍ ഇവര്‍ക്ക് ലഭിക്കുന്നത് ആകെ 13 തൊഴില്‍ദിനങ്ങളും ഇതിനുള്ള വേതനവുമാണ്. ഉദ്യാനത്തില്‍ ജോലിയുള്ളതിനാല്‍ മറ്റേതെങ്കിലും സ്ഥിരജോലിക്ക് പോകാനുമാകില്ല. വിവിധ വിഭാഗങ്ങളിലായി 386 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. തൊഴില്‍ദിനം വര്‍ധിപ്പിക്കുന്നതിനായി മേലധികാരികളോട് നിരന്തരം അഭ്യര്‍ഥന നടത്തിയെങ്കിലും നടപടിയായിട്ടില്ല.

തൊഴിലാളികളെ 106 പേരടങ്ങുന്ന മൂന്നുസംഘങ്ങളായും 68 പേരുടെ ഒരുസംഘമായും തിരിച്ചാണ് ജോലി ചെയ്യിക്കുന്നത്. ഓരോ സംഘത്തിനും രണ്ടരമാസത്തിലൊരിക്കല്‍ 13 ദിവസമാണ് ജോലി. എ, ബി, സി, ഡി എന്ന ക്രമത്തില്‍ ഒരോ സംഘത്തിന്റെ പണി കഴിയുന്നതുവരെ ബാക്കിയുള്ളവര്‍ കാത്തിരിക്കണം. ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം ലഭിക്കുന്ന തൊഴില്‍കൊണ്ട് ഇവര്‍ക്ക് ജീവിതച്ചെലവ് തികയുന്നില്ല.



തൊഴിലാളികളുടെ നിരന്തരമായ ആവശ്യങ്ങള്‍മാനിച്ച് തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി, പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ കാന്റീന്‍, സെക്യൂരിറ്റി ഗാര്‍ഡ്, നഴ്സറി വിത്തുവിതരണകേന്ദ്രം എന്നീ വിഭാഗങ്ങളിലേക്ക് ഓണംമുതല്‍ 70 പേരെ മാറ്റിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. കോവിഡുകാലത്ത് നാലുപേര്‍ക്കുവീതം മാത്രമാണ് തൊഴില്‍ ലഭിച്ചിരുന്നത്.

തൊഴില്‍ദിനം വര്‍ധിപ്പിക്കുന്നതിനായി ഉദ്യാനത്തിലെ ശൗചാലയങ്ങള്‍, പാര്‍ക്കിങ് എന്നിവയുടെ ടെന്‍ഡറുകള്‍ പുറത്തുള്ളവര്‍ക്ക് നല്‍കുന്നത് ഒഴിവാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുനടപ്പിലായാല്‍ തൊഴിലാളികളെ നാലുസംഘങ്ങളാക്കി തിരിച്ച് മാസത്തില്‍ 15 ദിവസമോ അതിലധികമോ തൊഴില്‍ദിനങ്ങള്‍ എന്ന നിലയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനായി തൊഴിലാളികളുടെ നേതൃത്വത്തില്‍ നിവേദനം തയ്യാറാക്കി മലമ്പുഴ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും ഡി.ടി.പി.സി. ചെയര്‍മാനായ കളക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.

പരിഹരിക്കപ്പെടേണ്ട വിഷയം

ഉദ്യാനത്തിലെ തൊഴിലാളികളുടെ ഈ ജീവിതപ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍, സര്‍ക്കാരിനും വിനോദസഞ്ചാര വകുപ്പിനും നഷ്ടമുണ്ടാകുന്ന രീതിയിലുമാകരുത്. ജോലിസാധ്യത മെച്ചപ്പെടുത്തുന്നതിനായി വനിതാ കാന്റീന്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയമായിരുന്നു. തുടര്‍ന്നും വകുപ്പിന്റെ നിര്‍ദേശാനുസരണം പദ്ധതികള്‍ നടപ്പിലാക്കി പരമാവധി പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

-മലമ്പുഴ ഉദ്യാനം അധികൃതര്‍


Content Highlights: dailywage workers, malampuzha dam,crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented