'ബെംഗളൂരിഗെ ഹൊഗബെക്കു...ഉഗി ബണ്ടി'; പല യാത്രക്കാര്‍, ഒരു വണ്ടി: തരൂ...ഒരു പകല്‍വണ്ടി


പി.പി. ലിബീഷ് കുമാര്‍

പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ജയേഷ്‌

കണ്ണൂര്‍: ബെംഗളൂരുവിലേക്ക് മലബാറുകാരുടെ യാത്രാദുരിതം കണ്ട് കന്നഡ സുഹൃത്തുക്കള്‍ പറഞ്ഞതാണിത്.. ബെംഗളൂരിഗെ ഹൊഗബെക്കു, ഉഗി ബണ്ടി (വേണം ബെംഗളൂരുവിലേക്ക്... ഒരു തീവണ്ടി). കേരളത്തിലെ യാത്രക്കാര്‍ക്ക് കണ്ണൂര്‍/കോഴിക്കോട്ടുനിന്ന് ഒരു പകല്‍വണ്ടി വേണം. മംഗളൂരു/ഷൊറണൂര്‍ റൂട്ടില്‍. ഇതിന് രണ്ട് സോണുകളുടെ (സതേണ്‍, സൗത്ത്-വെസ്റ്റേണ്‍) അനുമതി വേണം.ഇപ്പോള്‍ ബെംഗളൂരുവിലേക്ക് എത്താനുള്ളത് രണ്ട് രാത്രി വണ്ടികള്‍ മാത്രം. ഒന്ന് ഷൊര്‍ണൂര്‍ വഴി കണ്ണൂര്‍-യശ്വന്ത്പുര എക്സ്പ്രസ്. 1508 പേര്‍ക്ക് കയറാം.

മറ്റൊന്ന് മംഗളൂരുവഴി കണ്ണൂര്‍-ബെംഗളൂരു എക്സ്പ്രസ്. യാത്ര ചെയ്യാവുന്നത് 1052 പേര്‍ക്ക്. പക്ഷേ, ഇതിന്റെ ഇരട്ടിയിലധികം യാത്രക്കാര്‍ പുറത്തുണ്ട്.സീറ്റും ബെര്‍ത്തും കിട്ടാതെ ഒടുവില്‍ റോഡ് യാത്ര നടത്തുന്നവര്‍ ഒട്ടേറെ. അടിയന്തരയാത്ര മുടങ്ങിയവര്‍ വെറെ.

പത്തുലക്ഷത്തിലധികം മലയാളികളുണ്ട് ബെംഗളൂരുവില്‍. അവര്‍ക്കായി കേരളത്തിലേക്ക് തീവണ്ടി സര്‍വീസ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. മുടക്കാന്‍ എന്നും സ്വകാര്യ ബസ് ലോബി കളിച്ചു. നീണ്ട കാത്തിരിപ്പിനുശേഷം രണ്ടു വണ്ടി കിട്ടി. മംഗളൂരുവഴിയുള്ള വണ്ടി. പക്ഷേ, കോഴിക്കോട്ടുകാര്‍ക്ക് കാര്യമില്ല.

ബെംഗളൂരുവിലേക്ക് ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുണ്ട്. എന്നാല്‍, സീറ്റ് കിട്ടാതെ പോകുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. ഓണവും വിഷുവും അടുത്താല്‍ റെയില്‍വേയ്ക്ക് ഇരട്ടമുഖമാണ്. പ്രീമിയം തത്കാലില്‍ കഴുത്തറുപ്പന്‍ നിരക്ക് വാങ്ങും.

ഈ ഓണത്തിന് കണ്ണൂര്‍-യശ്വന്തപുര തീവണ്ടിക്ക് സ്ലീപ്പറില്‍ 370 രൂപയുള്ളത് 1155 രൂപയായി. 1000 രൂപയുള്ള തേര്‍ഡ് എ.സി.യില്‍ 3350 രൂപ നല്‍കി. ബസുകളും നിരക്ക് കുത്തനെ ഉയര്‍ത്തി. കണ്ണൂര്‍-ബെംഗളൂരു 800-900 രൂപയെന്നത് 2000 രൂപവരെ വാങ്ങി.

ബെംഗളൂരുവിലെത്താന്‍ മലബാറുകാരുടെ ആശ്രയങ്ങള്‍

ബസുകള്‍

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് ആറ് സര്‍വീസ്. മൈസൂരുവിലേക്ക് എട്ടെണ്ണം. സ്വകാര്യ ബസുകള്‍ എട്ടെണ്ണം. മാനന്തവാടി വഴിയാണ് റൂട്ട്. കണ്ണൂരില്‍നിന്ന് മൂന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍. ഡീലക്‌സ് ബസിന് 630 രൂപ. പത്തിലധികം സ്വകാര്യ ബസ്. കണ്ണൂര്‍-ബെംഗളൂരു 800-900 രൂപ. സീസണില്‍ 2000 രൂപവരെ.

കണ്ണൂര്‍-ബെംഗളൂരു എക്സ്പ്രസ് (16512)(മംഗളൂരു വഴി)

ദൂരം:499 കിലോമീറ്റര്‍. 17 സ്റ്റോപ്പുകള്‍.

പുറപ്പെടുന്നത്: കണ്ണൂര്‍-വൈകീട്ട് 5.05. ബെംഗളൂരു-രാവിലെ 6.30. എടുക്കുന്ന സമയം-14 മണിക്കൂര്‍. കോച്ചുകള്‍: എട്ട് സ്ലീപ്പര്‍, മൂന്ന് എ.സി., നാല് ജനറല്‍. 1052 പേര്‍ക്ക് യാത്ര ചെയ്യാം. നിരക്ക്: ജനറല്‍-160 രൂപ, സ്ലീപ്പര്‍-325, തേര്‍ഡ് എ.സി.-885, സെക്കന്‍ഡ് എ.സി.-1260.

കണ്ണൂര്‍-യശ്വന്ത്പുര എക്‌സ്പ്രസ് (16528)(ഷൊര്‍ണൂര്‍ വഴി)

ദൂരം: 653 കിലോമീറ്റര്‍. 17 സ്റ്റോപ്പുകള്‍. പുറപ്പെടുന്നത്: കണ്ണൂര്‍-വൈകീട്ട് 6.05. യശ്വന്ത്പുര്‍-രാവിലെ 7.50. എടുക്കുന്ന സമയം-14 മണിക്കൂര്‍. കോച്ചുകള്‍: 13 സ്ലീപ്പര്‍, നാല് എ.സി., രണ്ട് ജനറല്‍. ആകെ യാത്ര 1508 പേര്‍ക്ക്. നിരക്ക്: ജനറല്‍- 200 രൂപ, സ്ലീപ്പര്‍-370, തേര്‍ഡ് എ.സി.-1000, സെക്കന്‍ഡ് എ.സി.-1430.

മലബാറുകാര്‍ക്ക് ബെംഗളൂരുവിലേക്ക് ഒരു പകല്‍ത്തീവണ്ടി വേണം

കണ്ണൂര്‍-യശ്വന്ത്പുരയിലെ യാത്രക്കാരെ അറിയാം

കണ്ണൂരില്‍ നിന്ന് : ഐ.ടി. പ്രൊഫഷണലുകള്‍, വിവിധ കോളേജുകളില്‍ പഠിക്കുന്നവരുടെ രക്ഷിതാക്കള്‍, തലശ്ശേരിയില്‍നിന്ന് : ബേക്കറിക്കാര്‍. ക്രൈസ്റ്റ് കോളേജില്‍ ഉള്‍പ്പെടെ പഠിക്കുന്നവര്‍ കോഴിക്കോട്ടുനിന്ന് കയറുന്നു. തിരൂരില്‍നിന്ന്: ബെംഗളൂരുവില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നവരും ജോലിക്കാരും വടക്കേ ഇന്ത്യയിലേക്ക് കണക്ഷന്‍ വണ്ടി പിടിക്കാന്‍ കയറുന്ന മറുനാട്ടുകാരും.

കൂടാതെ ഇവരും: വിനോദയാത്രക്കാര്‍, കച്ചവടക്കാര്‍, ലഗേജ് വാന്‍ ബുക്ക് ചെയ്ത് ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എടുക്കാന്‍ പോകുന്നവര്‍, ബെംഗളൂരു വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കുമുള്ളവര്‍.

Content Highlights: railway, train, banglore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented