മാക്കൂട്ടം ചുരം അടച്ചു: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു


-

കാസര്‍കോട്: മാക്കൂട്ടം ചുരം റോഡ് കര്‍ണാടക മണ്ണിട്ട് അടച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അടിയന്തിരമായി കേന്ദ്രം ഇടപെട്ട് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

letter
കര്‍ണാടകത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാതയാണ് മണ്ണിട്ട് അടച്ചത്. ഇതോടെ കേരളത്തിലേക്ക് എത്തേണ്ട നിരവധി ചരക്കുവാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

നേരത്തെ ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി തലത്തില്‍ കര്‍ണാടകയുമായി കേരളം ചര്‍ച്ച നടത്തിയിരുന്നു.

കൂട്ടുപുഴയിൽ പുതിയ പാലം നിർമിക്കുന്നതിന് സമീപമാണ് ഇപ്പോൾ മണ്ണിട്ട് തടസ്സപ്പെടുത്തിയത്. ഈ പ്രദേശം കേരളത്തിന്റെ അധീനതയിൽപ്പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ചരക്കു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അതിർത്തി അടച്ചതോടെ അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. കർണാടകയിൽനിന്ന് വയനാട് മുത്തങ്ങ വഴിയുള്ള ഒരു അതിർത്തി ചെക്ക് പോസ്റ്റ് വഴിയേ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് കർണാടക. ഈ വഴി 100 കിലോമീറ്ററിലധികം ദൂരം കൂടുമെന്നതിനാൽ ഉത്തരമലബാറിൽ അവശ്യവസ്തുക്കൾക്ക് വില വർധിക്കാനും സാഹചര്യമുണ്ടാകും.

മാക്കൂട്ടം ചുരംപാത മണ്ണിട്ടതോടെ കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. കേരളത്തിന്റെ ഭൂമിയിലാണ് കര്‍ണാടക മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്.

റോഡ് തടസ്സപ്പെടുത്തുന്ന വിവരമറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അദ്ദേഹം കര്‍ണാടക ഐ.ജി. വിപില്‍ കുമാര്‍, കുടക് എസ്.പി. സുമന്‍ പലേക്കര്‍ എന്നിവരുമായി ചര്‍ച്ചനടത്തി. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് മണ്ണിട്ടതെന്ന് പോലീസ് സംഘം എസ്.പി.യോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കളക്ടര്‍ ഫോണെടുക്കാന്‍ തയ്യാറായില്ല. ഇതോടെ കളക്ടറുടെ നിര്‍ദേശപ്രകാരമാണെന്നുപറഞ്ഞ് റോഡ് പൂര്‍ണമായും മണ്ണിട്ടടയ്ക്കുകയായിരുന്നു

Content Highlight: Makkoottam Pass closed: Kerala CM Pinarayi Vijayan writes to PM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented