പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, ടോമിന്‍ ജെ. തച്ചങ്കരി പോലീസ് മേധാവി ആയേക്കും


വിഷ്ണു കോട്ടാങ്ങല്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണിക്കൊരുങ്ങി സര്‍ക്കാര്‍. ഡിജിപി സ്ഥാനം മുതല്‍ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. പോലീസ് മേധാവി സ്ഥാനത്തേക്ക് ടോമിന്‍ ജെ തച്ചങ്കരി തന്നെ വന്നേക്കുമെന്നാണ് സൂചന.

തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വിജിലന്‍സ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഡിജിപി സ്ഥാനത്തേക്ക് സാധ്യതയുള്ള സുധേഷ്‌കുമാറിന് മകള്‍ക്കെതിരായ കേസ് തിരിച്ചടിയാകുമെന്നാണ് സൂചന. ഡിജിപി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. 24ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുക.

നിലവില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് ടോമിന്‍ ജെ തച്ചങ്കരിക്കാണ്. കെ.എഫ്.സി എംഡിയാണ് ഇപ്പോള്‍ തച്ചങ്കരി.

അതേസമയം, നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കില്‍ സിയാല്‍ എംഡി സ്ഥാനമോ അല്ലെങ്കില്‍ പോലീസ് ഉപദേഷ്ടാവ് സ്ഥാനമോ ബെഹ്റയ്ക്ക് ലഭിച്ചേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തൃപ്തിയുണ്ട്. അതിനാല്‍ മികച്ച സ്ഥാനം നല്‍കണമെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിനുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്. ഇത്തവണ പുതിയ ആളിന് ആ സ്ഥാനം കൈമാറിയില്ലെങ്കില്‍ ബെഹ്റ സിയാല്‍ എംഡിയാകാനാണ് സാധ്യത.

അതേസമയം, പുതിയ പോലീസ് മേധാവി വരുന്നതോടുകൂടി വലിയ മാറ്റങ്ങള്‍ സേനയിലുണ്ടാകുമെന്നാണ് സൂചന. സമൂലമായ അഴിച്ചുപണിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്ന പോലീസ് കമ്മീഷണറേറ്റ് സംവിധാനം വീണ്ടും പൊടിതട്ടിയെടുക്കാന്‍ സാധ്യതയുണ്ട്.

ആഭ്യന്തര വകുപ്പിന് മുന്നില്‍ പോലീസ് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പോലീസിന് അമിതാധികാരം നല്‍കുന്നതെന്ന് പറഞ്ഞാണ് ഇതിനെതിരെ കഴിഞ്ഞ സര്‍ക്കാരില്‍ തന്നെ എതിര്‍പ്പുയര്‍ന്നത്. ഇത്തവണ അതുണ്ടാകില്ലെന്നാണ് കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented