തൃപ്പൂണിത്തുറ: സംവിധായകനും ബിജെപി അനുഭാവിയുമായിരുന്ന മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.

Major ravi at Aishwarya kerala yatra
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ
സ്വീകരണ സമ്മേളനത്തില്‍  മേജര്‍ രവി. ഫോട്ടോ:  ടി.കെ പ്രദീപ്കുമാര്‍.

ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന പരസ്യമായ വിമര്‍ശനം അദ്ദേഹം നേരത്തെ നടത്തിയിരുന്നു. ബിജെപി നേതാക്കള്‍ക്കായി ഇനി പ്രസംഗിക്കാനില്ലെന്നും വ്യക്തമാക്കിയതോടെ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ പോകുന്ന സൂചനകള്‍ വന്നിരുന്നു. 

ആലുവയില്‍ വച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.