മേജർ രവി, മലയിടുക്കിൽ കുടുങ്ങിയ ബാബു | Photo: facebook.com|blackcatravi, മാതൃഭൂമി ന്യൂസ്
പാലക്കാട്: മലയിടുക്കില്‍ അകപ്പെട്ട ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയ സൈന്യത്തിന് നന്ദി പറഞ്ഞ് മേജര്‍ രവി. സംസ്ഥാന സര്‍ക്കാരിനും ദുരന്തനിവാരണ വിഭാഗത്തിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പിണറായി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പാര്‍ട്ടി അനുഭാവികളെന്ന പേരില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ദുരന്തനിവാരണ മേഖലയില്‍ അത് ചെയ്യരുതെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.
ദുരന്തനിവാരണ വിഭാഗത്തില്‍ തലയ്ക്കകത്ത് ആള് താമസമുള്ളവരെ വിടാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കുത്തായ മലയിടുക്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടക്കില്ലെന്ന് മനസിലാക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്നും കോസ്റ്റ് ഗാര്‍ഡിനെ വിളിച്ച സമയത്ത് സൈന്യത്തെ വിളിച്ചിരുന്നുവെങ്കില്‍ രക്ഷാ പ്രവര്‍ത്തനം ഇത്രയും വൈകില്ലായിരുന്നുവെന്നും മേജര്‍ രവി കുറ്റപ്പെടുത്തി.
സൈന്യത്തിന് രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥലത്താണ് ബാബു അകപ്പെട്ടത്. വൈകിയാണ് സൈന്യത്തെ വിളിച്ചത്. അവര്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ ഇന്നലെ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മേജര്‍ രവിയുടെ വിമര്‍ശനം.
മേജര്‍ രവി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ
Content Highlights: major ravi against disaster management system in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..