മെെത്രി | ഫോട്ടോ: facebook.com/maitriworks
പരസ്യകലയിൽ മലയാളത്തിന്റെ മുഖമാണ് മൈത്രി. മലയാളത്തിന്റെ മനസ് തൊട്ട ഒട്ടനവധി പരസ്യങ്ങളിലൂടെ ശ്രദ്ധേയമായ മൈത്രിക്ക് ഇരുപത്തിയഞ്ച് വയസ് പൂർത്തിയായി. വ്യാപാര, വാണിജ്യ, മാധ്യമസ്ഥാപനങ്ങൾക്ക് വിപണിയിലേയ്ക്കുള്ള വാതിൽ തുറന്നിട്ടുകൊണ്ടാണ് മൈത്രിയുടെ ഇരുപത്തിയഞ്ച് വർഷങ്ങൾ സാർഥകമായി കടന്നുപോയത്.
കൊച്ചിയില്‍ ഒരു ഓഫീസ് ആരംഭിച്ചതോടെയാണ് 'മൈത്രി' പരസ്യനിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. അധികം വൈകാതെ തിരുവനന്തപുരം, കണ്ണൂര്‍, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും വിദേശരാജ്യങ്ങളായ മാലദ്വീപിലും സീഷെല്‍സിലും എത്തിനില്‍ക്കുന്നു 'മൈത്രി'യുടെ യാത്ര.
ആശയങ്ങള്‍, ഡിസൈന്‍, ഡിജിറ്റല്‍ മീഡിയ, ഔട്ട്‌ഡോര്‍, ക്ലയന്റ് സേവനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ടീമുകളുള്ള ഇന്ത്യയില്‍ തന്നെ മികച്ച പരസ്യസ്ഥാപനങ്ങളിലൊന്നായി വളരാന്‍ ഇക്കാലയളവിനുള്ളില്‍ 'മൈത്രി'ക്ക് സാധിച്ചു. പരസ്യമേഖലയിലെ അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ മദ്രാസില്‍ നിന്ന് മുംബൈ വരെയും അവിടെ നിന്ന് മാന്‍ഹാട്ടന്‍ വരെയും എണ്ണമറ്റ അവാര്‍ഡുകള്‍ 'മൈത്രി'ക്ക് നേടിക്കൊടുത്തു.
ഇന്ത്യയിലെ തന്നെ ടോപ് ബ്രാന്‍ഡുകളുമായി 'മൈത്രി' കൈകോര്‍ത്തിട്ടുണ്ട്. എന്നും മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന പല പരസ്യചിത്രങ്ങളിലും മൈത്രിയുടെ കയ്യൊപ്പുണ്ടായിരുന്നു. മാതൃഭൂമിയുടെ അഭിമാനകരമായ ശതാബ്ദി ആഘോഷത്തിനായി ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ ആന്തോളജി പരസ്യചിത്രം നിര്‍മ്മിക്കാന്‍ ആറ് സംവിധായകരെ ഉള്‍പ്പെടുത്തി 'മൈത്രി' ചെയ്ത പരസ്യചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മൈത്രി അഡ്വര്‍ടൈസിങ്, ഏഴുകാലഘട്ടങ്ങളുടെ കഥ ഏഴരമിനിറ്റോളം ദൈര്‍ഘ്യമുള്ള പരസ്യത്തിലൂടെ പറഞ്ഞപ്പോള്‍ അത് ചര്‍ച്ചയായി. മലയാളത്തിലെ ആദ്യ ആന്തോളജി പരസ്യമെന്ന പുതുമയും. സാധാരണ പരസ്യങ്ങളുടെ സ്വഭാവമില്ലാത്ത, നൂറുവര്‍ഷങ്ങളുടെ യാത്ര വരച്ചിടുന്ന, മാതൃഭൂമിയുടെ ക്രിയാത്മക ഇടപെടലുകളെപ്പറ്റി പറയുന്നതായിരുന്നു ഇത്.
കരുത്തുറ്റ മാനേജ്‌മെന്റും അവരുടെ മേല്‍നോട്ടവും സജീവമായ പ്രവര്‍ത്തനവുമാണ് മൈത്രി എന്ന സ്ഥാപനം ഇന്ന് കൈവരിച്ച വിജയങ്ങള്‍ക്ക് പിന്നില്‍. നിരവധി ദേശീയ പരസ്യകമ്പനികളില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള സാജന്‍ എബ്രഹാമാണ് 'മൈത്രി'യുടെ ചെയര്‍മാന്‍. അഡ്വര്‍ടൈസിങ് ഏജന്‍സി ഓഫ് ഇന്ത്യയുടെ പ്രധാന അംഗങ്ങളിലൊരാളായ സി.മുത്തുവാണ് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. രാജു മേനോന്‍ - ഡയറക്ടര്‍ ഓപ്പറേഷന്‍സ്, ആര്‍.വേണുഗോപാല്‍ - എക്‌സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ തുടങ്ങി അനുബവസമ്പന്നരുടെ നീണ്ട നിരയാണ് 'മൈത്രി'യുടെ കരുത്ത്.
Content Highlights: maitri completes 25 years in advertising field
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..