ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ആനയോട് ക്രൂരത. സുഖചികിത്സയ്ക്കായി എത്തിച്ച ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജയമാല്യത എന്ന ആനയെ ആണ് പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിക്കുന്നത്. കോയമ്പത്തൂരിലെ തേക്കുംപെട്ടി എന്ന ഗ്രാമത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സാകേന്ദ്രത്തിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശി വിനില്‍കുമാറും അദ്ദേഹത്തിന്റെ ബന്ധുവും ചേര്‍ന്നാണ് ആനയെ മര്‍ദിച്ചത്. ഇവരില്‍ ഒരാളുടെ കാലില്‍ ആന ചവിട്ടി എന്നതാണ് ഈ കൊടിയ മര്‍ദനത്തിനുള്ള കാരണമായി അവര്‍ പറയുന്നത്. ആനയെ ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം ഇരുവരും ഇരുവശത്തായി നിന്ന് ആനയുടെ ഒരേകാലില്‍ മര്‍ദിക്കുകയായിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ ആനകള്‍ക്കു വേണ്ടി തേക്കുംപെട്ടിയില്‍ എല്ലാ വര്‍ഷവും സുഖചികിത്സ നടത്താറുണ്ട്. ഇത്തരത്തില്‍ സുഖചികിത്സയ്ക്ക് എത്തിച്ച ആനയെ ആണ് പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിച്ചത്. രണ്ടുപേര്‍ക്കെതിരെയും നടപടി എടുക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
content highlights: mahouts brutally attacks elephant in tamilnadu