തൃശ്ശൂർ: ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ആർഎസ്എസ് പ്രവർത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ സതീഷ്, ശരത് എന്നിവർ നൽകിയ അപ്പീൽ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.

2006 ഡിസംബര്‍ 16ന് പുലര്‍ച്ചെയാണ് പോട്ട ധന്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുക ആയിരുന്ന മാഹിനെ വെട്ടികൊലപ്പെടുത്തിയത്. മാഹിന്റെ ദേഹത്ത് 46 വെട്ടുകൾ ഉണ്ടായിരുന്നു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ കെ എൻ ബാലഗോപാൽ, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.

Content Highlights: Mahin murder case - Supreme Court upheld life sentence of the accused