എം.എം. മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്; ചിമ്പാന്‍സിയുടെ ചിത്രവുമായി മാർച്ച്


മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച്‌

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണി എംഎല്‍എക്ക് അധിക്ഷേപം. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സംഭവം വിവാദമായതോടെ കട്ടൗട്ട് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വനിതാ പ്രവര്‍ത്തകര്‍ മണിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി. കട്ടൗട്ട് വിവാദമായതിന് പിന്നാലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്.

കെ.കെ. രമ എംഎല്‍എക്കെതിരെ മണി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Content Highlights: Mahila Congress Racially abused mm Mani

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented